റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടനോട് അഭ്യര്‍ഥിച്ച് ഉക്രെയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി. ഉക്രെയ്നെ സുരക്ഷിതമാക്കാന്‍ ആകാശം സുരക്ഷിതമാക്കാന്‍ റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാവണമെന്ന് സെലന്‍സ്കി പറഞ്ഞു. ബ്രിട്ടനിലെ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം തുടരുമ്പോഴും ഉക്രെയ്നെ അംഗീകരിക്കാന്‍ നാറ്റോ തയ്യാറാവുന്നില്ല. റഷ്യയുമായി നേര്‍ക്കുനേര്‍ വരാന്‍ നാറ്റോ ഭയപ്പെടുന്നതായി സെലന്‍സ്കി പറഞ്ഞു. നാറ്റോ അംഗത്വത്തിന്റെ പേരിലാണ് തങ്ങളെ ആക്രമിക്കാന്‍ റഷ്യ തീരുമാനിച്ചതെന്നും നാറ്റോ അംഗത്വം എന്നത് ഒരു ചെറിയ പ്രശ്‌നം മാത്രമാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. ഭിക്ഷ ചോദിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റാ അംഗത്വത്തെ സൂചിപ്പിച്ച് സെലന്‍സ്‌കി പറഞ്ഞു.