ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികളെ തിരിച്ചടിച്ച് സൗദി അറേബ്യ.യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണകേന്ദ്രത്തിലും സൗദി വ്യോമാക്രമണം നടത്തി. തങ്ങളെ ആക്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തിയത്.
സൗദിയിൽ ഫോർമുല വൺ മത്സരത്തിന് മുന്നോടിയായാണ് ഹൂതികൾ ജിദ്ദയിൽ വെള്ളിയാഴ്ച്ച ആക്രമണം നടത്തിയത്. ഹൂതി വിമതർ നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചതു പോലെ നടപ്പാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
ഞായറാഴ്ചയാണ് സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് നടക്കുന്നത്. സൗദിയിലെ രണ്ടാമത്തെ വലിയ ഗ്രാൻഡ് പ്രിക്സാണിത്. അതേസമയം, ഹൂതി വിമതരുടെ ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി അധികൃതർ അറിയിച്ചു.