ചൈനയിലെ ഭൂചലനത്തിൽ 100-ലധികം പേര്‍ മരിക്കുകയും, 220 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.. ചൈനയിൽ ഗാൻസു പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങിയ പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ആദ്യ ഭൂചനത്തിന് പിന്നാലെ തുടർ ചലനങ്ങളുണ്ടായെന്നും, മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഓഗസ്റ്റിലും ചെെനയിൽ സമാനമായ രീതിയിൽ ഭൂചലനം ഉണ്ടായിരുന്നു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അന്ന് 23 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. 2022 സെപ്റ്റംബറിൽ സെച്വാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിലും 100 പേർക്ക് ജീവൻ നഷ്ടമായിരുന്നു.