ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ഭൂചലനം. ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്റര്‍ ആണ് വിവരം പുറത്ത് വിട്ടത്.

ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അതെ സമയം ഭൂചലനങ്ങളിൽ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സ്ഥിതിഗതികൾ ഇപ്പോൾ നിരീക്ഷിച്ച വരുകയാണെന്ന് അധികൃതർ അറിയിച്ചു.