• inner_social
  • inner_social
  • inner_social

ഭൂമിക്കടിയിൽ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ, ഹമാസിന്റെ വമ്പൻ തുരങ്കം: വീഡിയോ കാണാം

അമേരിക്ക-വിയറ്റ്‌നാം യുദ്ധ കാലത്ത്, വിയറ്റ്‌നാം ഗറില്ലാ സൈന്യം ഉണ്ടാക്കിയ ഭൂമിക്ക് താഴെയുള്ള തുരങ്കങ്ങൾ ലോക പ്രസിദ്ധമാണ്, ഇപ്പോഴിതാ നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഹമാസിന്റെ ഏറ്റവും വലിയ തുരങ്കശൃംഖല കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന വെളിപ്പെടുത്തുന്നു. ഏതാണ്ട് വിയറ്റ്നാമിന്റെ അതേ രീതിയിൽ ആധുനിക സംവിധാനങ്ങളോട് കൂടി ആണ് തുരങ്കം നിർമിച്ചിരിക്കുന്നത്.

ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയിലുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്ത് വിട്ടിട്ടുണ്ട്.

നാല് കിലോമീറ്ററിലധികം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിൽ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ട്. തുരങ്കത്തിന്റെ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി. അതേ സമയം നിരവധി ശാഖകളും ജങ്ഷനുകളും ഉള്ള ഈ തുരങ്കത്തിലൂടെ ഇസ്രയേലിലേക്ക് കടക്കാനാകില്ലെന്നാണ് സൈന്യം അവകാശപ്പെടുന്നത്. തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്‌ഫോടനമടക്കം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളുണ്ട്. ഇത് ഇസ്രയേല്‍ സൈന്യം പ്രവേശിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചിട്ടുള്ളതാകാമെന്നും ഐഡിഎഫ് വ്യക്തമാക്കി.

വീഡിയോ കാണാം