യുദ്ധം നാശം വിതച്ച സുഡാനിൽ സ്ത്രീകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്കുള്ള ഭക്ഷണത്തിനും വേണ്ടി സൈനികരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുഡാനിലെ ഒംദുര്‍മാന്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്ത സ്ത്രീകളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണം ശേഖരിച്ച് വെച്ചിരിക്കുന്ന ഫാക്ടറികളില്‍ വെച്ചാണ് പട്ടാളക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നിരുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു.’’എന്റെ രക്ഷിതാക്കള്‍ക്ക് പ്രായമായി. ഭക്ഷണം തേടിപ്പോകാന്‍ എന്റെ മകളെ ഞാന്‍ അനുവദിക്കില്ല. ഞാന്‍ പട്ടാളക്കാരുടെ അടുത്തേക്ക് പോയിരുന്നു. ഭക്ഷണം ലഭിക്കാന്‍ അതു മാത്രമാണ് വഴി,‘‘മീറ്റ് പ്രോസസിംഗ് ഫാക്ടറിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സ്ത്രീ പറഞ്ഞു.രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 15 -നാണ് സംഘർഷം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആയുധധാരികളായ ആളുകൾ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പതിനായിരക്കണക്കിന് പേരാണ് സുഡാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ 150000 ആണ് കൊല്ലപ്പെട്ടവരുടെ കണക്കെന്നാണ് ഔനൗദ്യോഗിക വിവരം. യുദ്ധം എത്തിച്ച ഏറ്റവും മോശം അവസ്ഥയാണ് സുഡാനിൽ കാണാനാകുക. ഒരു കോടിയോളം പേരാണ് സുഡാനിൽ നിന്ന് പലായനം ചെയ്തത്. ജനങ്ങളെ ദുരിതക്കയത്തിലെത്തിക്കുക കൂടിയായിരുന്നു ആഭ്യന്തരകലാപം.