ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും തീവ്ര വലതുപക്ഷക്കാരിയായ മറീൻ ലെ പെന്നും തമ്മിലാണ് മത്സരം.
എപ്രിൽ പത്തിന് 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഴോൺലുക് മെലോഷോ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. വീണ്ടും തെരഞ്ഞെടുത്താൽ 2022ൽ ജാക്വസ് ചിരാകിനുശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ പ്രസിഡന്റാകും മാക്രോൺ. വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ സ്‌ത്രീയാകും ലെ പെൻ.
വൈദ്യുതിവില കുതിച്ചുയരുന്നതും ഉയർന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ലീ പെൻ ഇതാണ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയതും. മാക്രോണിന്റെ സാമ്പത്തിക നയത്തിൽ അസന്തുഷ്ടരാണ് മിക്കവരും. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കോവിഡ് വൈറസിനെ നിയന്ത്രണത്തിലാക്കാൻ മാക്രോൺ സ്വീകരിച്ച നടപടികളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മാക്രോണിൻെറ സാമ്പത്തിക നയങ്ങളിൽ ജനങ്ങൾ അസന്തുഷ്ടരാണെന്ന് സർവേകൾ പറയുന്നു. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയിലാണ്. കൊവിഡ് 19 മാഹാമാരി സമയത്തെ മാക്രോണിൻെറ നിലപാടുകളും തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്.
2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ. ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്നുള്ള സാഹചര്യം വോട്ടെടുപ്പിൽ പ്രതിഫലിക്കും. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ഫ്രാൻസ് തുടരുന്നതിൽ എതിർപ്പുള്ളയാളാണ് ലെ പെൻ. യൂറോപ്പിലെ ശക്തനായ നേതാവെന്ന പ്രതിച്ഛായ ഗുണമാകുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ.