‘ജാഗ്രത തുടരുക’: ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ശതമാനത്തിലധികം വര്‍ദ്ധിച്ചതായാണ് റിപോര്‍ട്ട്. മഹാമാരിയുടെ ഏറ്റവും പുതിയ പ്രതിവാര റിപ്പോര്‍ട്ടില്‍ പടിഞ്ഞാറന്‍ പസഫിക് മേഖല ഉള്‍പ്പെടെ എല്ലായിടത്തും പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞുവെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ലോകമെമ്പാടും ഏകദേശം 10 ദശലക്ഷത്തോളം പുതിയ കോവിഡ് കേസുകളും 45,000-ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം കോവിഡ് പരിശോധനകളും നിരീക്ഷണ നടപടികളും കുറയുന്നതില്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കോവിഡ്-19 കേസുകളുടെ എണ്ണം കൊറോണ വൈറസിന്റെ വ്യാപനത്തെ കുറച്ച് കാണിക്കുന്നു, സമഗ്രമായ പരിശോധനയും മറ്റ് നിയന്ത്രണങ്ങളും എടുത്ത് കളയുന്നത് വൈറസിന്റെ വ്യാപനം കൃത്യമായി ട്രാക്കുചെയ്യാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് വൈറസിന്റെ ഉറവിടവം എവിടെ നിന്നാണെന്നും എങ്ങനെ പടരുന്നുവെന്നും ട്രാക്കുചെയ്യാനുള്ള കൂട്ടായ പ്രയത്‌നത്തിന് തടയിടുന്നു. നിരീക്ഷണം കുറവായാല്‍ പുതിയ കോവിഡ് വേരിയന്റുകള്‍ കണ്ടെത്താനും സാധ്യതയുള്ള പ്രതിരോധ മാര്‍ഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

അതെ സമയം അമേരിക്കയിൽ 50 വയസും അതിൽ കൂടുതലുമുള്ളവർക്ക് അവരുടെ അവസാന വാക്സിനേഷൻ കഴിഞ്ഞ് കുറഞ്ഞത് നാല് മാസമെങ്കിലും ആയവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ലഭിക്കുമെന്ന് റെഗുലേറ്റർമാർ അറിയിച്ചിയതിനാൽ യുഎസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വാക്സിൻ ബൂസ്റ്ററുകളുടെ ഉപയോഗം വിപുലീകരിച്ചു. അതേസമയം, ഒരു AP-NORC റിപ്പോട്ട് പ്രകാരം പകുതിയിൽ താഴെ അമേരിക്കക്കാരും ഇപ്പോൾ പതിവായി മാസ്ക് ധരിക്കുന്നുവെന്നും ആൾക്കൂട്ടം ഒഴിവാക്കുകയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിലും വടക്കേ അമേരിക്കയിലും മറ്റിടങ്ങളിലും ഉടനീളമുള്ള നിരവധി രാജ്യങ്ങള്‍ അടുത്തിടെ തങ്ങളുടെ എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും എടുത്തുകളഞ്ഞു, കൂടുതല്‍ പകര്‍ച്ചവ്യാധിയായ ഒമിക്രോൺ സബ്വേരിയന്റ് BA.2 പുതിയ കേസുകളില്‍ വര്‍ദ്ധനവിന് കാരണമാകുമ്പോഴും മറ്റൊരു അണുബാധ വര്‍ദ്ധിക്കുന്നത് തടയാന്‍ ഉയര്‍ന്ന തോതിലുള്ള വാക്‌സിനേഷനെ ആശ്രയിച്ചിരിക്കുന്നു. കൂടുതല്‍ കേസുകള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആശുപത്രികളിലും മരണങ്ങളിലും തത്തുല്യമായ വര്‍ദ്ധനവ് കണ്ടിട്ടില്ലെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.