പ്രകോപനമരുത്; പശ്ചിമേഷ്യൻ സംഘർഷം. നയതന്ത്രനീക്കവുമായി യു.എ.ഇ

പശ്ചിമേഷ്യയെ സംഘർഷം ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ നയതന്ത്രനീക്കം ശക്തമാക്കി യുഎഇ. സംഘർഷത്തിൽ മറ്റു രാജ്യങ്ങൾ നടപടികളിൽ നിന്ന് ​വിട്ടുനിൽക്കണമെന്നും, പ്രകോപനം അരുതെന്നും യു എ ഇ നിർദേശം നൽകി. യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസാ ആൽ ഖലീഫ തുടങ്ങിയവരുമായി ചർച്ച നടത്തി. വൻശക്​തി രാജ്യങ്ങളുമായുളള ചർച്ചയും തുടരുകയാണ്​. മേഖലയുടെയും ലോകത്തിന്റെയും താൽപര്യം മുൻനിർത്തി സമാധാനപൂർണമായ നടപടികൾ സ്വീകരിക്കാൻ വൻശക്തി രാജ്യങ്ങളും തയാറാകും എന്ന ​പ്രതീക്ഷയിലാണ്​ യു.എ.ഇ.

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കുമെന്ന പ്രതികരണവുമായി ഇസ്രയേല്‍ സൈനിക മേധാവി. ഇറാന്റെ ആക്രമണം ബാധിച്ച തെക്കന്‍ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദര്‍ശിക്കവേയായിരുന്നു സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.