• inner_social
  • inner_social
  • inner_social

മനുഷ്യശിരസ് പോലൊരു പര്‍വ്വതം; പീറ്റർ ബോത്ത് കീഴടക്കുന്ന യുവതികൾ, വീഡിയോ വൈറൽ

ലോകത്തിലെ എണ്ണം പറഞ്ഞ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മൗറീഷ്യസ്. ഇന്ത്യൻ സെലിബ്രിറ്റികൾ അടക്കം ഹണിമൂൺ പോലെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടം. മൗറീഷ്യസ് ദ്വീപില്‍ നിന്നും മൗറീഷ്യസ് ടൂറിസം വകുപ്പ് പുറത്ത് വിട്ട ഒരു വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഏതാണ്ട് ആറ് മാസങ്ങൾക്കു മുൻപ് മൗറീഷ്യസ് ടൂറിസം വകുപ്പ് എക്സ് പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

മൗറീഷ്യസിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വ്വതമാണ് പീറ്റർ ബോത്ത് മോക പർവതനിരകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതം സമൃദ്ധമായ പച്ച വിരിച്ച കുന്നുകളും. വന്യജീവികളാലും സമ്പന്നമാണ്. പ്രകൃതി രമണീയതയ്ക്കൊപ്പം സാഹസികതയ്ക്കും ഏറെ പേരുകേട്ട പര്‍വ്വതം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. നിവര്‍ന്ന് നിന്ന് ദൂരെയ്ക്ക് ദൃഷ്ടിയുറപ്പിച്ച ഒരു മനുഷ്യ രൂപം പോലെയാണ് പര്‍വ്വതത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം.

മൗറീഷ്യസ് ടൂറിസം വകുപ്പ് പുറത്ത് വിട്ട മനോഹരമായ വീഡിയോയില്‍ രണ്ട് യുവതികള്‍ പര്‍വ്വതത്തിന്‍റെ ശിരസ് പോലുള്ള ഭാഗം കീഴടക്കുന്നതായിരുന്നു. പര്‍വ്വതത്തിലേക്ക് കയറുക ഏറെ ശ്രമകരമാണ്. കുത്തനെയുള്ള വഴികളിലൂടെ പര്‍വ്വത മുകളിലെത്തണമെങ്കില്‍ മനക്കരുത്തിനൊപ്പം ട്രക്കിംഗ് ടൂളുകളും ആവശ്യമാണ്. പര്‍വ്വതത്തിന്‍റെ ശിരസ് കീഴടക്കിയാല്‍ മനോഹരമായ മൗറീഷ്യസ് ദ്വീപിന്‍റെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കാണാന്‍ കഴിയും.

വീഡിയോ കാണാം