കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യു എൻ. ജൂൺ പതിനാലിന് റിപ്പോർട്ട് യുഎൻ രക്ഷാസമിതി ചർച്ച ചെയ്യും. യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെർജീനിയ ഗാംബയാണ് റിപ്പോർട്ട് തയാറാക്കിയത്. നേരത്തെയും ഇസ്രയേലിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ സമ്മർദത്തെ തുടർന്ന് യുഎൻ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അതെ സമയം പട്ടികയിൽപ്പെടുത്തിയതിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തു വന്നു. രാജ്യത്തെ പട്ടികയിൽ ഉൾപ്പടുത്തുന്ന തീരുമാനം ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ വഷളാക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്ര സഭ തന്നെ കരിമ്പട്ടികയില്‍ പെട്ടിരിക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ആരോപിച്ചു
ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ഹമാസ് നടത്തിയ ആക്രമണവും കുട്ടികളെ അടക്കം തട്ടികൊണ്ടുപോയതുമാണ് ഹമാസിനെ പട്ടികയില്‍ പെടുത്താന്‍ കാരണം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ തീരുമാനം. 14,000 ത്തിലധികം കുട്ടികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വർധിച്ചിരുന്നു.
കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് നേരത്ത തന്നെ യുഎന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.