റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിമരുന്ന് വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി റഷ്യയിലേക്ക് 40,000 റോക്കറ്റുകള്‍ രഹസ്യമായി നിര്‍മ്മിക്കാനും അയയ്ക്കാനും ഈജിപ്ത് പദ്ധതിയിട്ടതായി പെന്റഗൺ രഹസ്യ രേഖകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോട്ട് ചെയ്തു. ഫെബ്രുവരി 17 മുതലുള്ള അതീവ രഹസ്യ രേഖയിൽ, ഈജിപ്ഷ്യൻ പ്രസിഡന്റും അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെ ചോർന്നിട്ടുണ്ടെന്നാണ് വിവരം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി തന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യയ്ക്ക് പീരങ്കി വെടിയുണ്ടകളും വെടിമരുന്നും നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഈജിപ്തുമായുള്ള അമേരിക്കയുടെ ബന്ധത്തെ ഇത് ബാധിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനുവരി അവസാനം കെയ്റോയില്‍ എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈജിപ്തിലെത്തി എല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധത്തില്‍ തന്റെ രാജ്യത്തിന്റെ നിലപാടിന് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു.
അതെ സമയം റഷ്യ-ഉക്രൈൻ വിഷയത്തിൽ ഈജിപ്തിന്റെ തുടക്കം മുതലുള്ള നിലപാട് ഈ പ്രതിസന്ധിയിൽ ഇടപെടാതെ ഇരുപക്ഷത്തോടും തുല്യ അകലം പാലിക്കുക എന്നതാണ് തങ്ങളുടെ നിലപാട് എന്ന് ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ ശത്രുത അവസാനിപ്പിക്കാനും ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനും തങ്ങൾ ഇരു കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും അംബാസഡർ അഹമ്മദ് അബു സെയ്ദ് കൂട്ടിച്ചേർത്തു.
അതെ സമയം പെന്റഗൺ രഹസ്യ രേഖകളുടെ പുതിയ വെളിപ്പെടുത്തലുകളുടെ പാസ്സാകാത്തതലത്തിൽ കീവിന്റെ ചില പദ്ധതികൾ പുനഃപരിശോധിക്കേണ്ടതായി വന്നതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി അടുത്ത പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ തിങ്കളാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. റഷ്യയുമായുള്ള സംഘർഷം തുടരവേ പുതിയ ചില പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതായാണ് വിവരം എങ്കിലും എങ്ങനെ ആണെന്നോ, എന്താണെന്നോ അവർ വിശദീകരിച്ചില്ല.