ഡ്രൈ​വ​ർ​മാ​രു​ടെ വിവരങ്ങൾ യു.എസിന് കൈമാറി; ഊബറിന് 2715 കോടി പിഴ

യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറിയതിന് ഊ​ബ​റി​ന് വൻതുക പിഴ. ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി(ഡിപിഎ)​യാ​ണ് 29 കോടി യൂ​റോ (ഏകദേശം 2718 കോടി ഇന്ത്യൻ രൂപ) പി​ഴ ചു​മ​ത്തി​യ​ത്. തിരിച്ചറിയൽ രേഖകൾ, വാഹനങ്ങളുടെ ലൈസൻസ്, ചിത്രങ്ങൾ, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ, ഉപയോക്താക്കൾ പണം നൽകുന്നതിന്റെ വിശദാംശങ്ങൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ, കേസുകളുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെ ഊബർ കൈമാറ്റം ചെയ്തതായി ഡിപിഎ വ്യക്തമാക്കി.

വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​​ങ്കേ​തി​ക​മാ​യോ മ​റ്റോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ര​ണ്ട് വ​ർ​ഷ​ത്തി​ലേറെ​യാ​യി തു​ട​രു​ന്ന ഡേ​റ്റ കൈ​മാ​റ്റം യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ പൊ​തു​വി​വ​ര സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​ടെ (ജി.​ഡി.​പി.​ആ​ർ) ലം​ഘ​ന​മാ​ണെ​ന്ന് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ലീ​ഡ് വൂ​ൾ​ഫ്സെ​ൻ ചൂണ്ടിക്കാ​ട്ടി.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് ഊബർ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേറെ​യാ​യി ഇത് തു​ട​രു​ന്നുണ്ടെന്നും ഇത് യൂ​റോ​പ്യ​ൻ യൂ​ണിയ​ന്റെ പൊ​തു​വി​വ​ര സം​ര​ക്ഷ​ണ നി​യ​മ​ത്തിന്റെ ലം​ഘ​ന​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യക്തമാക്കി. വിവരങ്ങളുടെ കൈ​മാ​റ്റത്തിനായി അമേരിക്കയും യൂ​റോ​പ്യ​ൻ ക​മീ​ഷ​നും ചേ​ർ​ന്ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രൈ​വ​സി ഷീ​ൽ​ഡ് ച​ട്ടം അ​സാ​ധു​വാ​ണെ​ന്ന് 2020ൽ ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി വി​ധി​ച്ചി​രു​ന്നു. അതെ സമയം ഡിപിഎയുടെ തീ​രു​മാ​നം അനീതിയാണെന്നും ഇതിനെതിരെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഊ​ബ​ർ പ്രതികരിച്ചു.