ഇറാനിൽ ഖസേം സുലൈമാനിയുടെ ശവകുടീരത്തിനടുത്ത് ഇരട്ട ബോംബ് സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു

ഇറാൻ ജനറൽ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനടുത്ത് നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. 170ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖാസിം സുലൈമാനിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. 2020-ൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിലായിരുന്നു സുലൈമാനി കൊല്ലപ്പെട്ടത്. സാഹേബ് അൽ സമാൻ പള്ളിയുടെ മുന്നിൽ ചേർന്ന ആയിരങ്ങളായിരുന്നു സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് ഒത്തുകൂടിയത്.

സുലൈമാനിയുടെ സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യസഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.നിരവധി മൃതദേഹങ്ങൾ റോഡുകളിൽ കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത ആളുകൾക്ക് മനസിലായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ പറഞ്ഞു.ഇതൊരു തീവ്രവാദി അക്രമമാണെന്നാണ് കെർമാൻ ഡെപ്യുട്ടി ഗവർണർ അറിയിച്ചത്. അതേസമയം സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സ്യൂട്ട്കേസിൽ സ്ഥാപിച്ച ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.