ആഭ്യന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും പിടിച്ചുകുലുക്കിയ സിറിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച സമാപിച്ചു. 250 സീറ്റിലേക്ക് 1,516 സ്ഥാനാർഥികളാണ് മത്സരിച്ചത്. 2011ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന നാലാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആണിത്. 2000 മുതൽ സിറിയയുടെ പ്രസിഡന്റായ ബാഷർ അൽ അസദ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പൊതുവായ വിലയിരുത്തൽ. അതെ സമയം വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറു ഭാഗങ്ങളും അമേരിക്കൻ പിന്തുണയോടെ കുർദുകൾ നിലയുറപ്പിച്ചിരിക്കുന്ന വടക്കുകിഴക്കൻ ഭാഗങ്ങളും ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ്. ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ ദശലക്ഷക്കണക്കിന് പ്രവാസി സിറിയക്കാർക്ക് വോട്ട് അനുവദിച്ചിട്ടില്ല.