• inner_social
  • inner_social
  • inner_social

സെർവർ തകരാർ; ഒരു മണിക്കൂറിലേറെ പ്രവർത്തനം നിലച്ച്‌ എക്സ്

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ ടൈംലൈനുകളിൽ ട്വീറ്റ് ചെയ്യാനോ റിട്വീറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. രാവിലെ പതിനൊന്നോടെ പ്രവർത്തനം നിലച്ച എക്സ് ഒരു മണിക്കൂറിലേറെ പണിമുടക്കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും മണിക്കൂറുകൾക്കകം സംഭവിച്ച സാങ്കേതിക തടസം പരിഹരിച്ചു.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള, നേരത്തേ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മൈക്രോബ്ലോഗിങ് സൈറ്റ് ഈയിടെയാണ് എക്‌സ് എന്ന് പേരുമാറ്റം വരുത്തിയത്. തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നില്ലെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്റ്റര്‍.കോം അനുസരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സും അതിന്റെ പ്രീമിയം പതിപ്പായ എക്‌സ് പ്രോയ്ക്കും ആഗോളതലത്തില്‍ തകരാറുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്വീറ്റുകള്‍ കാണാനോ പോസ്റ്റ് ചെയ്യാനോ ശ്രമിക്കുമ്പോള്‍ ശൂന്യമായ ടൈംലൈന്‍ അല്ലെങ്കില്‍ ‘ട്വീറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയില്ല’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. നേരത്തേയും സമാനമായ തടസ്സങ്ങള്‍ നിരവധി തവണ സംഭവിച്ചിരുന്നു. മണിക്കൂറുകളോളം വിവിധ തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. ഏകദേശം ഒരാഴ്ച മുമ്പ് ഡിസംബര്‍ 13ന് ദി വെര്‍ജ് റിപോര്‍ട്ട് ചെയ്തതുപോലെ, എക്‌സില്‍നിന്നുള്ള എല്ലാ ഔട്ട്‌ഗോയിങ് ലിങ്കുകളും താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായിരുന്നു. പ്രശ്‌നം തിരിച്ചറിഞ്ഞ് ഏകദേശം ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.