പാകിസ്ഥാനിൽ ഷഹബാസ് ഷരീഫിന് രണ്ടാമൂഴം

ഷഹബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രി. പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്ന സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു.72 വയസുള്ള ഷഹബാസ് 336 അംഗങ്ങളുള്ള സഭയിൽ 201 അംഗങ്ങളുടെ പിന്തുണ നേടി. ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രീക്-ഇ-ഇൻസാഫ്(പിടിഐ) പ്രതിനിധിയായ ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.

ഏകദേശം ഒരു മാസത്തോളമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനൊടുവിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് കഴിഞ്ഞയാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവാസ് ഷരീഫ് തന്നെ ആണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. തൻ്റെ സഹോദരൻ മൂന്ന് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, രാജ്യത്ത് ഉണ്ടായ വികസനം ഉദാഹരണമാണെന്ന് വിജയത്തിനു പിന്നാലെ ഷഹബാസ് ഷരീഫ് പ്രതികരിച്ചു.

അതെ സമയം തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ സഹോദരനെ വാനോളം പുകഴ്ത്തി ഷെഹബാസ് ശരീഫ്. നവാസ് ഷെരീഫ് ആണ് പാകിസ്ഥാൻ കെട്ടിപ്പടുത്തതെന്ന് പറയുന്നതിൽ തെറ്റില്ലെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. വിജയത്തിനു പിന്നാലെ നവാസ് ഷരീഫിനെ ഷഹബാസ് ഷരീഫ് ആലിംഗനം ചെയ്തു. മുൻ പ്രധാനമന്ത്രിയും സഹോദരനുമായ നവാസ് ഷരീഫ് ആണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. തൻ്റെ സഹോദരൻ മൂന്ന് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, രാജ്യത്ത് ഉണ്ടായ വികസനം ഉദാഹരണമാണെന്ന് വിജയത്തിനു പിന്നാലെ ഷഹബാസ് ഷരീഫ് പ്രതികരിച്ചു. നവാസ് ഷെരീഫ് ആണ് പാകിസ്ഥാൻ കെട്ടിപ്പടുത്തതെന്ന് പറയുന്നതിൽ തെറ്റില്ലെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. വിജയത്തിനു പിന്നാലെ നവാസ് ഷരീഫിനെ ഷഹബാസ് ഷരീഫ് ആലിംഗനം ചെയ്തു.