സ്കോട്ലൻഡിൽ അധ്യാപക സമരം: സ്‌കൂളുകൾ അടഞ്ഞു കിടന്നു

ജീവിതച്ചെലവ്‌ കുത്തനെ ഉയർന്നതോടെ വേതന വർധന ആവശ്യപ്പെട്ട്‌ സ്‌കോട്‌ലൻഡിലെ സ്‌കൂൾ അധ്യാപകർ പണിമുടക്കി. നഴ്‌സറിമുതൽ ഹയർ സെക്കൻഡറി സ്‌കൂളുകൾവരെ പണിമുടക്കിൽ അടഞ്ഞുകിടന്നു. പത്ത്‌ ശതമാനം വേതന വർധന ആവശ്യപ്പെട്ടായിരുന്നു സമരം. 1980നുശേഷം ആദ്യമായാണ്‌ അധ്യാപക പണിമുടക്ക്‌. നാല്‌ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ വേതന വർധന അടിയന്തര ആവശ്യമാണെന്ന്‌ അധ്യാപക സംഘടനകൾ പറഞ്ഞു.

എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കോട്ട്‌ലൻഡിലെ (ഇഐഎസ്) ആയിരക്കണക്കിന് അംഗങ്ങൾ ഏകദിന പണിമുടക്കിൽ പങ്കെടുത്തു. സ്കോട്ട്ലൻഡിലെ 80% അധ്യാപകരെയും EIS നെ പ്രതിനിധീകരിക്കുന്നുണ്ട്. ബിബിസി റേഡിയോയുടെ ഗുഡ് മോർണിംഗ് സ്‌കോട്ട്‌ലൻഡ് പ്രോഗ്രാമിൽ സമരത്തിൽ പങ്കെടുത്ത അധ്യാപകർ തങ്ങളുടെ നിലപാട് വ്യക്തമാക്കി, ഗവണ്മെന്റ് മുന്നോട്ടു വെച്ച പുതിയ പരിഷ്‌ക്കാരം സ്വീകാര്യമല്ലെന്ന് അവർ പറഞ്ഞു. “അധ്യാപനം ഞങ്ങൾ ഇഷ്ടപ്പെടുന്നു, എന്നാൽ ജീവിച്ച ചിലവ് വർധിക്കുന്നത് അനുസരിച്ച് ശമ്പള വർദ്ധനവ് നടപ്പിലാക്കാത്ത സർക്കാർ നടപടി പ്രതിഷ്‌ടെധാര്ഹമാണ്”. ആംഗ്‌സിൽ ജോലി ചെയ്യുന്ന ആൻഡ്രൂ എന്ന അധ്യാപകൻ പറഞ്ഞു.