‘ഒരേയൊരു രാജാവ്’:തുടർച്ചയായ മൂന്നാം തവണയും അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശി

‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് ഇദ്ദേഹം ഈ പദവിയിലെത്തുന്നത്.‘2023 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’ എന്ന പദവിയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) കിരീടാവകാശിക്ക് ലഭിച്ചു. കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്.

മൊത്തം വോട്ടിന്റെ 17.9 ശതമാനം അതായത് 95,033 വോട്ടുകൾ നേടിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദാണ് റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടിയത്. അതേസമയം, 20,645 വോട്ടുകൾ നേടി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്നാം സ്ഥാനത്തെത്തി, എന്നാൽ അഭിപ്രായ സർവേയിൽ മുൻവർഷത്തിനേക്കാൾ വോട്ടിങ് കുറവ് ആയിരുന്നത് വാർത്ത ആയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ചാനലിനും അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഈ വർഷത്തെ മൊത്തത്തിലുള്ള വോട്ടുകളുടെ എണ്ണത്തിലുണ്ടായ ഇടിവിന് കാരണമെന്ന് ആണ് ആർ ടി അറേബ്യൻ ചാനലിന്റെ വിശദീകരണം.