സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ച് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവിറക്കിയത്.

ഖാലിദ് ബിൻ സൽമാൻ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരിൽ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.