‘ഇന്ത്യയിൽ അസന്തുലിതാവസ്ഥയ്‌ക്ക്‌ അമേരിക്ക ശ്രമിക്കുന്നു’; ഗുരുതര ആരോപണവുമായി റഷ്യ

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിളും പൊതു തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടാൻ ശ്രമിക്കുന്നെന്ന്‌ റഷ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കുന്നതിന്‌ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യന്‍ വിദേശമന്ത്രാലയം ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു. ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഉറപ്പായും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമാണെന്നും സഖരോവ കൂട്ടിച്ചേര്‍ത്തു. അതെ സമയം റഷ്യയുടെ ആരോപണം അമേരിക്കൻ വിദേശമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

റഷ്യയുടെയും സൗദി അറേബ്യയുടെയും നയങ്ങൾ നടപ്പാക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന വാഷിങ്‌ടൺ പോസ്റ്റിന്റെ റിപ്പോട്ടിന്റെ പശ്ചാത്തലത്തിൽ ആണ് റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഒരു വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി രാജ്യത്തിനെതിരായി പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചതിന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മിഷനെ (യുഎസ്‌സിഐആര്‍എഫ്) ഇന്ത്യ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. . രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ് യുഎസ്‌സിഐആര്‍എഫ് എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.

https://twitter.com/Sputnik_India/status/1788178974599676217/history

‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്‍ ഒരു രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയായാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാര്‍മ്മികത മനസ്സിലാക്കാന്‍ പോലും യുഎസ്‌സിഐആര്‍എഫ് ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല’’ അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള അവരുടെ ശ്രമം ഒരിക്കലും വിജയിക്കില്ല, പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയ്‌സ്വാള്‍ വ്യക്തമാക്കി.