രുചിര കംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാകും

മുതിർന്ന നയതന്ത്രജ്ഞ രുചിര കംബോജിനെ യുനൈറ്റഡ് നാഷൻസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിശ്ചയിച്ചു. 1987ലെ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമാണ് രുചിര. നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ എൻവോയിയാണ്. ടി.എസ് തിരുമൂർത്തിയുടെ കാലാവധി കഴിയുന്നതോടെയാണ് ഇവർ യുഎന്നിൽ ഇന്ത്യൻ അംബാസിഡറാകുന്നത്. ആദ്യമായാണ് ഈ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ രുചിര കംബോജ് ഇപ്പോള്‍ ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്. ടി.എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായാണ് രുചിര യു.എന്നിന്റെ ഇന്ത്യന്‍ അംബാസഡറാകുന്നത്. രുചിര ഉടൻ ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.