നേപ്പാളി കോൺഗ്രസ്സ് പാർട്ടിയുടെ റാം ചന്ദ്ര പൗഡേൽ നേപ്പാളിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് ഭരണപക്ഷ പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച പൗഡേലിന് പാർലമെന്റിലെ 332 അംഗങ്ങളിൽ 214 നിയമസഭാംഗങ്ങളുടെയും 550 പ്രവിശ്യാ അസംബ്ലി അംഗങ്ങളിൽ 352 പേരുടെയും വോട്ട് ലഭിച്ചു. മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ – യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) നേതാവ് സുഭാഷ് ചന്ദ്ര നെംബാംഗിനെയാണ് പൗഡേല്‍ പരാജയപ്പെടുത്തിയത്.
നേപ്പാൾ റിപ്പബ്ലിക്കായതിന് (2008) ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡൻറ് തിരഞ്ഞെടുപ്പാണിത്. നേപ്പാളി കോണ്‍ഗ്രസ്, പ്രധാനമന്ത്രി പ്രചണ്ഡയുടെ പാര്‍ട്ടിയായ കമ്യൂണിസ്്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) തുടങ്ങി എട്ട് പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായിരുന്നു രാം ചന്ദ്ര പൗഡേല്‍. പടിഞ്ഞാറന്‍ നേപ്പാളിലെ പിന്നാക്ക കര്‍ഷക കുടുംബത്തില്‍ ജനിച്ച പൗഡേല്‍, ഉപ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സാഹിത്യകാരനുമാണ് അദ്ദേഹം.