അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ. വെടിക്കെട്ടും, വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക് ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.
ഔദ്യോഗിക പരിപാടികള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഹത്തയാണ്. നാളെ വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ അരങ്ങേറുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വിവിധ ചാനലുകള്‍ വഴിയും മറ്റും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കായി പരിപാടികള്‍ ഉണ്ടാകും. വാക്‌സിനെടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവര്‍ക്കോ ആണ് പ്രവേശനം.
ദുബൈയില്‍ അഞ്ച് സ്ഥലങ്ങളിലാണ് ഡിസംബര്‍ 2,3 തീയതികളില്‍ വെടിക്കെട്ട് സംഘടിപ്പിക്കുക. രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറമണിയും. ബുര്‍ജ് അല്‍ അറബ്, ബുര്‍ജ് ഖലീഫ, ഐന്‍ ദുബൈ, ദി ഫ്രെയിം ദുബൈ എന്നിവിടങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 വരെ യുഎഇ ദേശീയ ദേശീയ പതാകയുടെ നിറം ചാര്‍ത്തും. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, പോയിന്റെ, പാം ജുമൈറ, ദുബൈ ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, അബുദാബി യാസ് ഐലന്‍ഡ്, കോര്‍ണിഷ്, ഗ്ലോബല്‍ വില്ലേജ് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളെിലെല്ലാം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക.
ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നൂറുകണക്കിന് പരിപാടികളാണ് നടക്കുന്നത്. ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസിനടുത്തുള്ള ദി പോയിന്റ്,പാം ജുമൈറ എന്നിവിടങ്ങളിലുൾപ്പെടെ വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ ഈമാസം ഒന്നുമുതൽ മൂന്നുവരെ വൈകീട്ട് 6.30മുതൽ രാത്രി 10 മണിവരെ ലൈറ്റ് ഷോകളുണ്ടാകും. ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും.