‘യുദ്ധ മുറിവകൾ ഉണങ്ങട്ടെ’; ഈസ്റ്റർ ദിനത്തിൽ ആശംസയുമായി മാർപ്പാപ്പ

ഈസ്റ്റർ ദിനത്തിൽ യുദ്ധ ഭീഷണി നേരിടുന്ന യുക്രൈൻ-റഷ്യ രാജ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികൾക്കു അദ്ദേഹം പരമ്പരാഗത അനുഗ്രഹമായ “ഉര്‍ബി എറ്റ് എറ്റ് ഓര്‍ബി” നല്‍കി. ഈസ്റ്റർ സന്ദേശത്തില്‍ ലോകത്തിൽ നടക്കുന്ന നിരവധി സംഘർഷങ്ങള അഭിസംബോധന ചെയ്ത് മാർപാപ്പ സംസാരിച്ചു. യുക്രൈൻ –- റഷ്യ യുദ്ധത്തെയും, ലോകത്ത് നടക്കുന്ന മറ്റു സംഘര്‍ഷത്തെയും പരാമര്‍ശിച്ച് മാർപ്പാപ്പ ‘യുദ്ധ മുറിവുകൾ ഉണങ്ങാട്ടെ’ എന്ന് ആശംസിച്ചു. ഇസ്രയേല്‍, പലസ്തീന്‍ സംഭാഷണത്തിനായി അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.

യുദ്ധമേഖലയില്‍ സമാധാനം പുലരണം. അഭയാര്‍ഥികള്‍, നാടുകടത്തപ്പെട്ടവര്‍, രാഷ്ട്രീയ തടവുകാര്‍, ദരിദ്രർ, കുടിയേറ്റക്കാർ തുടങ്ങിയ പ്രതിസന്ധി നേരിടുന്ന മനുഷ്യർക്ക് ആശ്വാസമാകണമെന്ന് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ പുനരുഥാനത്തിലൂടെയുള്ള യഥാർഥ പ്രത്യാശ എന്നാണ് ഈസ്റ്റർ ദിവസം അര്‍ഥമാക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.