മദ്യപിച്ച് വിമാനം പറത്താൻ എത്തി; പൈലറ്റിന് തടവ് ശിക്ഷ

വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ് ശിക്ഷ. ബോയിങ് 767 വിമാനത്തിന്റെ പൈലറ്റ് വോറന്‍സ് റസലിന് (63)ആണ് തടവ് ശിക്ഷയ്ക്ക് വിധേയനായത്. സ്‌കോട്ട്‌ലാന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍ വിമാനം പറത്താന്‍ എത്തിയ പൈലറ്റാണ് മദ്യപിച്ചെത്തിയത്. 2023 ജൂണില്‍ നടന്ന സംഭവത്തിൽ 2024 മാർച്ച് 19നാണ് ശിക്ഷ പ്രഖ്യാപിച്ചത്. സ്കോട്ട്ലാൻഡ് തലസ്ഥാനമായ എഡിൻബറോയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റ് ആണ് ലോറൻസ് റസൽ.

2023 – ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രീത്ത് പരിശോധനയില്‍ പിടിക്കപ്പടുകയായിരുന്നു പ്രതി. റാസലിന്റെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിയപരമായ പരിധിയിലേറെ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. പൈലറ്റിനെ ബ്രീത്ത് അനലൈസർ പരിശോധനയ്‌ക്ക് വിധേയമാക്കുകയും പരാജയപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് രക്ത സാമ്പിൾ പരിശോധിക്കുകയും നിയമപരമായി മദ്യപിക്കാവുന്നതിന്‍റെ ഇരട്ടിയിലേറെ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. നൂറു മില്ലി രക്തത്തിൽ കുറഞ്ഞത് 49 മില്ലിഗ്രാം മദ്യമായിരുന്നു റസലിന്റെ രക്തസാമ്പിളിൽ ഉണ്ടായിരുന്നത്. എന്നാൽ 100 മില്ലിയിൽ 20 മില്ലിഗ്രാം മദ്യത്തിന്റെ അംശം മാത്രമാണ് നിയമപരമായി അനുവദിച്ചിട്ടുള്ളത്.

റസലിന് മദ്യപാനത്തിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ട് പൈലറ്റിന്റെ അഭിഭാഷകൻ കോടതിയിൽ നൽകുകയും ലോറൻസ് റസൽ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. 100 ​​മില്ലിലിറ്റർ രക്തത്തിൽ 49 മില്ലിഗ്രാമിൽ കുറയാത്ത ആൽക്കഹോൾ ഉണ്ടെന്നും നിയമപരമായ പരിധി 20 മില്ലിഗ്രാമാണെന്നും കോടതി പ്രസ്താവനയിൽ പറയുന്നു. പലരുടെയും ജീവൻ അപകടത്തിൽ ആക്കുമായിരുന്ന പെരുമാറ്റമാണ് റസലിൽ നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും എന്നും തന്റെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ അശ്രദ്ധ കാണിച്ചു എന്നും പറഞ്ഞു. ശിക്ഷ നൽകുന്നതിലൂടെ ഈ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശക്തമായി നേരിടും എന്ന സന്ദേശമാണ് നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷാ കാലാവധിക്ക് ശേഷം ലോറൻസ് റസലിന് ഡെൽറ്റ എയർലൈൻസിലേക്ക് തന്നെ മടങ്ങാമെന്നും പറഞ്ഞു.