പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ആഗോള എണ്ണ വിപണിയിലും യുദ്ധം ആശങ്ക ഉയർത്തുന്നു. ഇറാൻ കൂടി യുദ്ധമുഖത്തേക്ക് എത്തിയതോടെ ക്രൂഡോയിൽ വിപണിയിൽ നാലുശതമാനത്തിന്റെ വർധന റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ മൂന്നിലൊന്ന് കയ്യാളുന്ന രാജ്യമാണ് ഇറാൻ. ഇന്ത്യ ഇപ്പോൾ ഇറാനിൽ നിന്നും നേരിട്ട് എണ്ണ വാങ്ങിക്കുന്നില്ലെങ്കിലും ആഗോള വിപണിയിലെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കും. സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാത്ത രാജ്യങ്ങളിലും യുദ്ധത്തിന്റെ കെടുതികൾ എത്തും.
ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ മൂന്നിലൊന്ന് കയ്യാളുന്ന രാജ്യമാണ് ഇറാൻ. ഇന്ത്യ ഇപ്പോൾ ഇറാനിൽ നിന്നും നേരിട്ട് എണ്ണ വാങ്ങിക്കുന്നില്ലെങ്കിലും ആഗോള വിപണിയിലെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കും. സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാത്ത രാജ്യങ്ങളിലും യുദ്ധത്തിന്റെ കെടുതികൾ എത്തും.
കഴിഞ്ഞ ദിവസമാണ് ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചത്. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു.
ആക്രമണ വാർത്തയെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ഉടൻ ഉയർച്ച രേഖപ്പെടുത്തി. അതുവരെ 2.7% ഇടിവ് രേഖപ്പെടുത്തി വില താഴ്ന്ന് നിന്നിരുന്ന സാഹചര്യത്തിലാണ് ആക്രണം ഉണ്ടാവുന്നത്. ഇതോടെ വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 5 ശതമാനമാണ് കുതിച്ചുയർന്നത്. ക്രൂഡ് ഓയിൽ വിലയുടെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറിന് മുകളിലെത്തുകയും ചെയ്തു. ഒപെക് അംഗവും മേഖലയിലെ പ്രധാന എണ്ണ ഉത്പാദകരുമാണ് ഇറാൻ.