നോർവേ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുകൂല പ്രതിപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.അസമത്വം കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ എണ്ണയിതര മാർഗങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള പദ്ധതികളായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയം. ഇടതുപക്ഷ ചായ്‌വുള്ള കക്ഷികളുമായി സഖ്യം രൂപീകരിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞു. 2013 മുതൽ മുതൽ അധികാരത്തിലിരുന്നത് കാൻസർവെറ്റീവ് പ്രധാനമന്ത്രിയായ എർണാ സോൾബർഗായിരുന്നു.
169 സീറ്റുകളുള്ള പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കുറഞ്ഞത് 85 സീറ്റുകൾ ആവശ്യമാണ്.97.5 ശതമാനം വോട്ടുകൾ എണ്ണുമ്പോൾ, ലേബറിനും മറ്റ് നാല് ഇടത് പാർട്ടികൾക്കും 100 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്ക് നീങ്ങാൻ കഴിയും. ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ വ്യതിയാന സമിതിയുടെ (ഐപിസിസി) റിപ്പോർട്ടിന് ശേഷം പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ -വാതക ഉൽപാദകൻ എന്ന നിലയിലുള്ള നോർവേയുടെ സ്ഥാനം, മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി. എണ്ണ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ക്രമേണ മാറാൻ ലേബർ ആവശ്യപ്പെട്ടിരുന്നു, അതേസമയം എണ്ണ പര്യവേക്ഷണം ഉടൻ അവസാനിപ്പിക്കണമെന്ന് ഗ്രീൻസ് ആവശ്യപ്പെട്ടു. നോർവേയെ സമ്പന്നമാക്കിയ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ യാഥാസ്ഥിതികരും ആവശ്യപ്പെട്ടിരുന്നു.
സസ്ഥിരമായ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിന്, മധ്യ -ഇടത് സഖ്യ കക്ഷികളെ എണ്ണ, സ്വകാര്യ ഉടമസ്ഥാവകാശം മുതൽ യൂറോപ്യൻ യൂണിയനുമായുള്ള നോർവേയുടെ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ മധ്യ-ഇടതുപക്ഷ സഖ്യകക്ഷികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള വിട്ടുവീഴ്ച ചെയ്യാൻ സ്റ്റോർ നിർബന്ധിതനാവും. നോർവേയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 14 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും എണ്ണ മേഖലയാണ്, 160,000 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു.
“ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ, നോർവേയ്ക്ക് പുതിയൊരു സർക്കാരും പുതിയൊരു ദിശബോധവും ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. അസമത്വം പരിഹരിക്കുന്നതിനു താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കുള്ള നികുതി വെട്ടിക്കുറക്കുകയും സമ്പന്നർക്കുള്ള നികുതി വർധിപ്പിക്കുകയും ചെയ്യും” സ്റ്റോർ പ്രതിജ്ഞയെടുത്തു.