സൗദി അറേബ്യയിലെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നവംബര്‍ 22ന് തുടക്കമാവുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പായാണ് വനിതകളുടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്.
2018 വരെ ഫുട്ബോൾ സ്റ്റേഡിയത്തിനു അടുത്തുപോലും പ്രവേശന അനുമതി നിഷേധിക്കപ്പെട്ടിരുന്ന അറേബ്യൻ വനിതകൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ ആണ് ദേശീയ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നത് . നവംബർ 22 നു മത്സരങ്ങൾ തുടങ്ങുന്ന വിവരം അവരുടെ ദേശീയ സമിതി അധ്യക്ഷൻ യാസിർ അൽ മിശാൽ ആണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
ജിദ്ദ /ദമാം / റിയാദ് എന്നീ നഗരങ്ങളിലായി 16 ടീമുകൾ ആകും മത്സരങ്ങളിൽ പങ്കെടുക്കുക. വിദേശ താരങ്ങളെ പങ്കെടുപ്പിക്കാനും സൗദി ക്ലൂബുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.ഫൈനൽ മത്സരങ്ങൾ അടുത്ത വർഷം ജിദ്ദ യിലെ കിംഗ് അബ്ദുല്ലാ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന വിധമാണ് മത്സര ക്രമീകരണം. അറേബ്യൻ മേഖലയിലെ ഫുട്ബോൾ വികസനം ലക്ഷ്യമാക്കിയാണ് ചരിത്ര പരമായ ഈ തീരുമാനം
ഡോ മുഹമ്മദ് അഷ്‌റഫ്.
സൗദി കായിക ചരിത്രത്തിലാദ്യമായി വനിതാ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം ചരിത്രപരമാണെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസിര്‍ അല്‍ മിഷ്അല്‍ അഭിപ്രായപ്പെട്ടു. ഫെഡറേഷനെ സംഭന്ധിച്ചിടത്തോളം സുപ്രധാനമായ മുഹൂര്‍ത്തമാണിത്. ഇത്തരമൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച രാജ്യത്തിലെ ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ടൂര്‍ണമെന്റിനാവശ്യമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനകം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.