തുർക്കി എതിർപ്പ് ഉപേക്ഷിച്ചതോടെ സ്വീഡനെയും ഫിൻലൻഡിനെയും സഖ്യത്തിലേക്ക് സ്വാഗതംചെയ്ത് നാറ്റോ. ഉക്രയ്‌ൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യവും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. എന്നാൽ, തുർക്കി ഭീകരസംഘടനകളായി കണക്കാക്കുന്നവയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അപേക്ഷ വീറ്റോ ചെയ്യുമെന്ന് പ്രസിഡന്റ് റസീപ് തയ്യിപ് എർദോഗൻ വ്യവസ്ഥവച്ചു. നിബന്ധന ഇരുരാജ്യവും അംഗീകരിച്ചു.
അതെ സമയം ഫെബ്രുവരി 24 ന് യുക്രൈന്‍റെ ഭൂമിയിലേക്ക് നവ-നാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് റഷ്യന്‍ സൈന്യം കടന്ന് കയറിയതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ നാറ്റോ അംഗത്വത്തിനുള്ള യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ (Volodymyr Zelenskyy) തീരുമാനമായിരുന്നു. പരസ്‌പരം സുരക്ഷയ്‌ക്കെതിരായ ഭീഷണികൾക്കെതിരെ പൂർണ്ണ പിന്തുണ നൽകാന്‍ മൂന്ന് രാജ്യങ്ങളും സംയുക്ത മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതെന്ന് ഫിൻലൻഡ് പ്രസിഡന്‍റ് നിനിസ്റ്റോ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തുർക്കിക്ക് കൈമാറാനുള്ള അഭ്യർത്ഥനകൾ ശക്തമാക്കാൻ സ്വീഡൻ സമ്മതിച്ചതായി നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.