യുകെയെ കാത്തിരിക്കുന്നത് മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍

വെള്ളപ്പൊക്കത്തിന് പിന്നാലെ ഇനി യുകെയെ കാത്തിരിക്കുന്നത് മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍. രാവിലെ മുതല്‍ തന്നെരാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കുള്ള സാധ്യതയാണ് മെറ്റ് ഓഫിസ് നല്‍കിയത്. മുന്നറിയിപ്പിൽ പറഞ്ഞത് പോലെ പലയിടങ്ങളിലും താപനില കുറയുകയും മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്തു. ജീവന് അപകടം നേരിടാനുമുള്ള സാധ്യതകൾ മുന്നറിയിപ്പുകൾക്ക് ഒപ്പമുണ്ട്. ആംബര്‍ തണുപ്പ് ആരോഗ്യ ജാഗ്രത നിർദ്ദേശമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. കടുത്ത മഞ്ഞ്, ഐസ് വര്‍ഷം ഉണ്ടാകാന്‍ പോകുന്ന സാഹചര്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങള്‍ക്ക് ബാധകമാകുന്ന വിധത്തില്‍ പുതിയ യെല്ലോ വെതര്‍ വാണിംഗ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ് ലാന്‍ഡ്‌സിന്റെ മിക്ക ഭാഗങ്ങളെയും യോര്‍ക്ക്‌ഷെയര്‍, നോര്‍ത്ത്, സെന്‍ട്രല്‍ വെയില്‍സ്, തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.

ഇന്നലെ മുതൽ ലണ്ടനിലെ Orpington, Croydon എന്നിവയുൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. തെക്കൻ ഇംഗ്ലണ്ടിനും തെക്കൻ വെയിൽസിനും കാലാവസ്ഥാ ഓഫീസ് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്ലണ്ടന്റെ തെക്ക് ഭാഗത്താണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അവരുടെ വെബ്‌സൈറ്റിലൂടെ ഓരോ മണിക്കൂറുകളിലും അപ്‌ഡേറ്റ് കൂടുതൽ ഇവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവിധ പ്രദേശവാസികൾ മഞ്ഞ് വീഴ്ചയുടെ വീഡിയോകൾ പങ്കു വെക്കുന്നുണ്ട്. അതിരൂക്ഷമായ മഞ്ഞുവീഴ്ച കാരണം വാതിൽ തുറക്കാൻ കഴിയുന്നില്ലെന്ന് ഒരു പ്രദേശ വാശി എക്സ് (ട്വിറ്റർ) ൽ കുറിച്ചു. ലണ്ടനിലെ അതിരൂക്ഷമായ മഞ്ഞുവീഴ്ച അപ്രതീക്ഷിതമാണെന്ന് മറ്റു ചിലരും പ്രതികരിച്ചു.