തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 500ൽ ഏറെപ്പേർ മരിച്ചുവെന്ന് റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്. അപകടത്തിന്റെ വ്യാപ്‌തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മരണസംഖ്യ ആയിരമായി ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുരാജ്യങ്ങളിലും ഭൂചലനം അവനുഭവുപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. തുർക്കിയിൽ 284 പേര് മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം, അതെ സമയം ദുരന്ത മേഖലകളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗൻ ട്വീറ്റ് ചെയ്‌തു. തുർക്കിയിലെ ഭൂചനല ദുരന്തത്തിൽ ഇന്ത്യയും അനുശോചനം .
സിറിയയിൽ 239 പേരും മരിച്ചതായാണ് റിപ്പോട്ടുകൾ. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.