മാലിദ്വീപിലേക്ക്‌ ഇസ്രയേൽ യാത്രികർക്ക്‌ വിലക്ക്‌; മന്ത്രിസഭാ തീരുമാനം

ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്. ഗാസയിൽ നടക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മാലദ്വീപ് സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ ആണ് . മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഇക്കാര്യം അറിയിച്ചത്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള രാഷ്ട്രമാണ്‌ മാലിദ്വീപ്‌. അതിനാൽ തന്നെ ഇരു രാജ്യങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലുകാർക്ക്‌ ദ്വീപിൽ പ്രവേശിക്കാനുള്ള നിയമത്തിൽ കാബിനറ്റ്‌ കൂടി പുതിയ  മാറ്റങ്ങൾ കൊണ്ടുവരുമെന്ന്‌ പ്രസിഡന്റ്‌ മൊഹമ്മദ്‌ മൊയ്സു പറഞ്ഞു. പലസ്തീനുവേണ്ടി ധനസഹായ ക്യാംപെയ്ൻ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്.

ഇസ്രയേൽ പൗരന്മാരും വിദേശ പാസ്പോർടുള്ളവരും  ഇസ്രയേലിൽ നിന്ന്‌ മാലിദ്വീപ്‌ സന്ദർശിക്കരുതെന്ന്‌ ഇസ്രയേൽ വിദേശവക്താവ്‌ ഓറൻ മാർമൊറസ്റ്റീൻ പറഞ്ഞു.റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മാലദ്വീപ് അപലപിച്ചിരുന്നു. മാലിദ്വീപിലെ വിനോദ സഞ്ചാരികളിൽ 0.6% വും ഇസ്രയേലിൽ നിന്നുള്ളവരാണ്‌. കഴിഞ്ഞ വർഷം 11,000 ഇസ്രയേലുകാരാണ്‌ മാലിദ്വീപ്‌ സന്ദർശിച്ചിരുന്നത്‌.