ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് ഹോട്ടലിൽ അജ്ഞാതന്റെ വെടിയേറ്റു; അത്യാസന്ന നിലയിൽ ചികിത്സയിൽ

ലണ്ടനിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 10 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. അക്രമത്തിൽ 10 വയസ്സുകാരിയുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് ദാരുണമായ സംഭവം.

വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റി സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെപ്പ് നടത്തിയത്.പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്‌ഹാമിൽ താമസിക്കുകയാണ്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.