സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം. ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി . ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമന്‍ ഗാല്‍ഗട്ട്. മൂന്നാമത്തെ വട്ടമാണ് ഗാല്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്. ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജനായ ജോലിക്കാരിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ദി പ്രോമിസ്. വര്‍ണ വിവേചനത്തിന്റെ സമയം മുതല്‍ ജേക്കബ് സുമയുടെ ഭരണ കാലം വരെയാണ് നോവലില്‍ പറയുന്നത്. ആറാം വയസില്‍ ഗാല്‍ഗട്ട് കാന്‍സര്‍ ബാധിതനായിരുന്നു. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമണ്‍ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയത്.
സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്കാരം

4 November 2021