US
  • inner_social
  • inner_social
  • inner_social

കാബൂൾ വിമാനത്താവളത്തിലെ പ്രതിസന്ധി: അഭിസംബോധന ചെയ്യാന്‍ ബൈഡന്‍

അഫ്ഗാനിസ്ഥാനിലെ പ്രശ്‌നബാധിതമായ ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍ ഇതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. കാബൂളിലെ അരാജകത്വവും വാഷിങ്ടനിലെ കാലതാമസവും ആയിരക്കണക്കിന് അഫ്ഗാനികളെ ഭീഷണിപ്പെടുത്തുകയാണ്. താലിബാന്‍ ഏറ്റെടുക്കല്‍ യുദ്ധസമയത്ത് യുഎസ് സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാനികളെ ഉപേക്ഷിക്കില്ലെന്നു ബൈഡന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. അഫ്ഗാനികള്‍ക്കുള്ള വീസ നടപടികള്‍ വേഗത്തിലാക്കാന്‍ അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് സൈന്യത്തെയും നയതന്ത്ര ശക്തികളെയും പ്രത്യേകമായി എത്തിച്ചിരുന്നു പ്രശ്‌നമൊഴിവാക്കാന്‍ അമേരിക്കന്‍ കമാന്‍ഡര്‍മാര്‍ അവരുടെ താലിബാന്‍ എതിരാളികളുമായി ദിവസേന ചര്‍ച്ച നടത്തി വരികയാണ്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്താനും ശ്രമിക്കുന്നു.

നിലവില്‍ യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹമീദ് കര്‍സായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ആറായിരത്തോളം അമേരിക്കന്‍ പൗരന്മാരെയും അഫ്ഗാനക്കാരെയും യു.എസ് സേന പാര്‍പ്പിച്ചിട്ടുണ്ട് . ഒഴിപ്പിച്ച യു.എസ് എംബസി താത്കാലികമായി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.