ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്റെ രണ്ടാമത്തെ ഡോസ് കോവിഡിനെതിരായ പ്രതിരോധത്തെ ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്റെ രണ്ടാമത്തെ ഡോസ് കോവിഡ് -19 നെതിരായ പ്രതിരോധത്തെ ഗണ്യമായി വർധിപ്പിച്ചുവെന്ന് കമ്പനി പ്രഖ്യാപിച്ചു. ഒരു ക്ലിനിക്കല്‍ പരീക്ഷണത്തില്‍, ഗവേഷകര്‍ കണ്ടെത്തിയത് വാക്‌സീന്റെ രണ്ട് ഡോസ് അമേരിക്കയില്‍ കോവിഡിനെതിരെ 94 ശതമാനം ഫലപ്രാപ്തി നല്‍കുന്നു എന്നാണ്. കഠിനമായ രോഗത്തിനെതിരെ രണ്ട് ഷോട്ടുകള്‍ 100 ശതമാനം ഫലപ്രാപ്തി കാണിച്ചു, എന്നിരുന്നാലും ആ വിലയിരുത്തലിന് അനിശ്ചിതത്വം ഉണ്ടായിരുന്നു. വിവരങ്ങൾ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള 32,000 സന്നദ്ധപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്ത നടത്തിയ പരീക്ഷണം ജോണ്‍സണ്‍ ആ ന്‍ഡ് ജോണ്‍സന്റെ ഒരു ഡോസ് ലഭിച്ച ആളുകളെ എട്ട് ആഴ്ച ഇടവേളയില്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുമായി താരതമ്യം ചെയ്തു. രണ്ടാമത്തെ ഷോട്ട്, സന്നദ്ധപ്രവര്‍ത്തകരുടെ രക്തത്തിലെ ആന്റിബോഡികളുടെ അളവ് ആദ്യ ഷോട്ട് നിര്‍മ്മിച്ച ലെവലിന്റെ നാലിരട്ടി ഉയര്‍ത്തിയതായി ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഒരു പ്രത്യേക പഠനത്തില്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ ക്ലിനിക്കല്‍ ട്രയല്‍ വളണ്ടിയര്‍മാര്‍ക്ക് അവരുടെ ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനുശേഷം ബൂസ്റ്ററുകള്‍ നല്‍കി, തുടര്‍ന്ന് അവരുടെ ആന്റിബോഡി അളവ് അളന്നു. തുടക്കത്തില്‍, ആന്റിബോഡികള്‍ ആദ്യ ഡോസിന് ശേഷമുള്ളതിനേക്കാള്‍ ഒമ്പത് മടങ്ങ് ഉയര്‍ന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രാരംഭ നിലയേക്കാള്‍ 12 മടങ്ങ് ഉയര്‍ന്ന നിലയിലേക്ക് ഇത് ഉയരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ചില പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ കോവിഡിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം നല്‍കുന്നു എന്നാണ്. അത് ശരിയാണെങ്കില്‍, നിരവധി മാസങ്ങളുടെ കാത്തിരിപ്പിനുശേഷം നല്‍കിയ രണ്ടാമത്തെ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ഷോട്ട് വെറും എട്ട് ആഴ്ചകള്‍ക്കുശേഷം കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കാനാകും.