ചൈന-അമേരിക്ക സൈനികതല ആശയവിനിമയങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

ചൈന-അമേരിക്ക സൈനികതല ആശയവിനിമയങ്ങൾ പുനരാരമഭിക്കാൻ തീരുമാനം. കലിഫോർണിയയിൽ അമേരിക്കൻ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ്‌ തീരുമാനം. ഒരുവർഷത്തിനുശേഷമാണ്‌ ഇരു
നേതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്‌. സൗത്ത്‌ ഫ്രാൻസിസ്കോയിലെ ഫിലോലി എസ്‌റ്റേറ്റിൽ നടന്ന ചർച്ച നാല്‌ മണിക്കൂറിലേറെ നീണ്ടു.

നിർമിത ബുദ്ധിയെപ്പറ്റി സംയുക്തമായി പഠിക്കാനും തീരുമാനിച്ചു. ഗാസയിലെ സംഘര്‍ഷവും ചര്‍ച്ച ചെയ്തു.

അതെ സമയം
അമേരിക്ക- ചൈന ബന്ധത്തിൽ വലിയ ഉലച്ചിലിലേക്ക് നയിക്കുന്ന തായ്വാൻ വിഷയത്തിൽ സന്ധിയുണ്ടാക്കാൻ ബൈഡനും ഷിക്കും കഴിഞ്ഞ ദിവസത്തെ ചർച്ചയിലും സാധിച്ചിട്ടില്ല.

തായ്‌വാന് അമേരിക്ക ആയുധം നൽകുന്നത് നിർത്തണമെന്ന് ബൈഡന് ഷി മുന്നറിയിപ്പ് നൽകിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. “ തായ്‌വാന് യുഎസ് ആയുധം നൽകുന്നത് നിർത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണം” ഷി ബൈഡനോട് പറഞ്ഞു. എന്നാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തായ്‌വാനുള്ള ആയുധവിതരണം അമേരിക്ക തുടരുമെന്ന നിലപാടാണ് ബൈഡൻ സ്വീകരിച്ചത്. കൂടാതെ തായ്വാൻ തിരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടാകില്ലെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഷിയെ അറിയിച്ചുവെന്ന് ബൈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.