ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മധ്യ ബയ്റുത്തില്‍ ഉണ്ടായ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് അഫീഫിന്റെ മരണത്തില്‍ ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അനുശോചനം അറിയിച്ചിട്ടുണ്ട്. അതെ സമയം ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
വർഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബർ അവസാനം ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാൾ. വാർത്താസമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും നേതൃത്വം നൽകിയിരുന്നതും അഫീഫായിരുന്നു. അതേസമയം ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.