ഇസ്രായേൽ വെടിവയ്പ്പ്; വെസ്റ്റ് ബാങ്കിൽ വൃദ്ധയടക്കം 10 പേർ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വൃദ്ധയടക്കം 10 പലസ്തീന്‍ സ്വദേശികൾ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത്. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തത്. 20-ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണ്. ‘കൂട്ടക്കൊല’ എന്നാണ് ഫലസ്തീൻ ഇതിനെ വിശേഷിപ്പിച്ചത്.

അതെ സമയം ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധിപേര്‍ക്ക് ഇസ്രായേൽ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. കുട്ടികളുടെ ആശുപത്രി കണ്ണീര്‍വാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

https://mobile.twitter.com/4_HumanRights_/status/1618718098445725696