‘പ്രതിരോധം മാത്രം’ ; വംശഹത്യയ്‌ക്കെതിരെ തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍

ഗാസയിൽ ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധം മാത്രമാണ് തീർത്താത്തതെന്നും, വംശയതയ്ക്ക് തളിവുകൾ ഇല്ലെന്നും ഇസ്രയേല്‍. ”ദക്ഷിണാഫ്രിക്ക വികലവും വസ്തുതാപരവുമായ ചിത്രമാണ് മുന്നോട്ടുവച്ചത്. വംശഹത്യ എന്ന പദം ഇസ്രയേലിനെതിരെയുള്ള ആയുധമായാണ് ദക്ഷിണാഫ്രിക്ക പ്രയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിചാരണ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ അവഗണിക്കുകയായിരുന്നു”, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദ്ഗധന്‍ ടാല്‍ ബെ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു.

ഗാസയില്‍ ഇസ്രായേൽ നടത്തുന്നത് ‘വംശഹത്യ’ ആണെന്ന് ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുദ്ധക്കുറ്റ ഹർജി ഫയൽ ചെയ്ത് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ ‘കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും’ കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി. വിചാരണയുടെ ആദ്യ ദിവസമായ ഇന്നലെ ആണ് കോടതിയിൽ ഇസ്രായേൽ പ്രതികരിച്ചത്.

ഫലസ്തീനിൽ ഇസ്രായേലിൽ നടത്തുന്ന അക്രമവും കൂട്ടക്കൊലയും നശീകരണവും 2023 ഒക്ടോബർ ഏഴിന് ആരംഭിച്ചതല്ലെന്നും കഴിഞ്ഞ 76 വർഷമായി തുടരുന്നതാണെന്നും അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക. ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) നടക്കുന്ന വാദം കേൾക്കലിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ച ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ് ലമോളയാണ് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്.

ബെക്കറിന് ശേഷം അന്താരാഷ്ട്ര നിയമത്തില്‍ പ്രൊഫസറായ മാല്‍ക്കോം ഷോയാണ് ഇസ്രയേലിന് വേണ്ടി വാദിക്കുന്നത്. ഹമാസിന്റെ ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിക്കാനുള്ള അവകാശം ഇസ്രയേലിന് നല്‍കുന്നില്ലെങ്കിലും മനുഷ്യത്വപരമായ നിയമങ്ങള്‍ അടിസ്ഥാനമാക്കി സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു. അതെ സമയം ഗാസയിലെ ഇസ്രേയേല്‍ ആക്രമണം തുടരുകയാണ്. ഒരു കുഞ്ഞ് ഉള്‍പ്പടെ ഒമ്പത് പലസ്തീനികളാണ് റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടത്. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പില്‍ അഭയം തേടുന്നതിനിടയില്‍ 330 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ആര്‍ഡബ്ല്യുവിന്റെ റിപ്പോര്‍ട്ട്.

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരേ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ.) നൽകിയ കേസിനെ ഇന്ത്യ പിന്തുണയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ബ്രിക്‌സ് നേതൃസ്ഥാനത്തുള്ള ഇന്ത്യ വെടിനിർത്തലിനായി ഇസ്രയേലിനുമേൽ സമ്മർദം ചെലുത്താനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമാകണമെന്ന് സി.പി.എം. സെക്രട്ടറി സീതാറാം യെച്ചൂരി എക്സിൽ ആവശ്യപ്പെട്ടു.