തുര്‍ക്കി-ഇസ്രയേല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബാസഡര്‍മാരേയും നിയമിക്കും.സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡിന്റെ ഓഫീസ് അറിയിച്ചു. ലാപിഡും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
പൂർണ്ണമായ നയതന്ത്ര പ്രാതിനിധ്യത്തിലേക്ക് മടങ്ങാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനം ഇസ്രായേൽ പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു.. “തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് സാവോലുവുമായുള്ള എന്റെ അങ്കാറ സന്ദർശനത്തിലും തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള എന്റെ സംഭാഷണത്തിനുശേഷവും കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ-തുർക്കി ബന്ധങ്ങളിലെ നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, ഇരു രാജ്യങ്ങളും പൂർണതയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.,” അദ്ദേഹം പറഞ്ഞു.
പലസ്തീന്‍ വിഷയം തുര്‍ക്കി ഉപേക്ഷിക്കുകയാണെന്നും ഇതിന് അര്‍ത്ഥമില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു
“ഇന്നലെ രാത്രി, ഇസ്രായേൽ ഡയറക്ടർ ജനറൽ അലോൺ ഉഷ്പിസ്, തുർക്കി ഡെപ്യൂട്ടി അംബാസഡർ സാദത്ത് ഒനലുമായി സംസാരിച്ചു, ഇരുവരും വിഷയം അവസാനിപ്പിച്ചു. ഇസ്രയേലും തുർക്കിയും തമ്മിലുള്ള ബന്ധത്തിന്റെ നിലവാരം പൂർണ്ണ നയതന്ത്ര പ്രാതിനിധ്യത്തിലേക്ക് ഉയർത്താനും ഇരു രാജ്യങ്ങളിലെയും അംബാസഡർമാരെയും കോൺസൽ ജനറലിനെയും തിരിച്ചയക്കാനും തീരുമാനിച്ചു”- ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡ് പറഞ്ഞു.
2018ല്‍ യു.എസ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അറുപതോളം പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ പുറത്താക്കിയത്. 2018ൽ യു.എസ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ അറുപതോളം പലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയത്.ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് കഴിഞ്ഞ മാർച്ചിൽ തുർക്കി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ 10 വർഷത്തോളമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് അയവുവന്നത്.