200ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്‍റെ വധശിക്ഷ ഇറാൻ നടപ്പാക്കി. മുഹമ്മദ് അലി സലാമത്ത് എന്ന 43കാരനെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.
ഹമേദാനില്‍ ഫാര്‍മസിയും ജിമ്മും നടത്തിവരികയായിരുന്നു മുഹമ്മദ് അലി സലാമത്ത് സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും, ഡേറ്റില്‍ ഏല്‍പ്പെടുകയോ ചെയ്ത ശേഷം ബലാത്സംഗം ചെയ്യും. ചില സ്ത്രീകള്‍ക്ക് ഇയാള്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നു. ഇരുപത് വര്‍ഷമായി ഇയാള്‍ ഇത് തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണം പല സ്ത്രീകളും ആദ്യം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മുഹമ്മദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മേയിൽ ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. കേസുകൾ ആദ്യം പരിഗണിച്ച കോടതി തന്നെ വധശിക്ഷ വിധിച്ചു. പിന്നീട് പ്രതിയുടെ അഭിഭാഷകർ ഒന്നിലധികം അപ്പീൽ നൽകിയെങ്കിലും ഒടുവിൽ സുപ്രീംകോടതിയുടെ 39-ാം ബ്രാഞ്ച് ഒക്ടോബറിൽ വധശിക്ഷ ശരിവെക്കുകയുമായിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ ആറിന് ഹമദാനിലെ ബെഹേഷ്തിൽ വെച്ച് പ്രതിയെ പരസ്യമായി തൂക്കിക്കൊന്നു.
https://twitter.com/IranWireEnglish/status/1856292107209642366