ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ പ്രതിരോധ മന്ത്രി

ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ പ്രതിരോധ മന്ത്രി. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടി അധികാരം നിലനിർത്തിയിരുന്നു. അഭിഭാഷകയായ അനിത. ഓക്‌വില്ലിൽ നിന്നു 46% വോട്ടു നേടിയാണ് പാർലമെന്റിലേക്കു വിജയിച്ചത്.

ഉന്നത സൈനിക ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ മൗനം പാലിച്ചു എന്ന വിവാദത്തിൽ വിമർശിക്കപ്പെട്ട ഇന്ത്യൻ വംശജൻ ഹർജിത് സജ്ജനെ വിദേശകാര്യ വകുപ്പിലേക്കു മാറ്റിയ ഒഴിവിലാണ് നിയമ‌നം. സെപ്റ്റംബറിൽനടന്ന തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലേബർ പാർട്ടി അധികാരം നിലനിർത്തിയിരുന്നു. തമിഴ്നാട് സ്വദേശിയായ എസ്.വി. ആനന്ദാണ് അനിതയുടെ പിതാവ്. പഞ്ചാബിൽനിന്നുള്ള സരോജ ഡി. റാമാണ് മാതാവ്. ഡോക്ടർമാരായ ഇരുവരും കാനഡയിലേക്ക് കുടിയേറുകയായിരുന്നു.