ലണ്ടനിലെ ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐജിഎഫ്) ആറാമത് വാര്‍ഷികം ജൂണ്‍ 24 മുതല്‍ 28 വരെ നടക്കും. ലണ്ടനിലും വിന്‍ഡ്‌സറിലും വെച്ചായിരിക്കും ഇത്തവണത്തെ ഗ്ലോബല്‍ ഫോറം നടക്കുക. ഇന്ത്യയിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷവും യുകെയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായും നടക്കാനിരിക്കുന്ന ഈ വർഷത്തെ ഫോറത്തെ ഐജിഎഫ് വിശേഷാൽ പ്രാധാന്യമർഹിക്കുന്നതായി ഐജിഎഫ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു, ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍, സംരംഭകര്‍, വിശകലന വിദഗ്ദര്‍ തുടങ്ങിയവര്‍ വാര്‍ഷികത്തില്‍ പങ്കെടുക്കും.
ഇന്ത്യയും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെ വിലയിരുത്തുന്നതിനും നയിക്കുന്നതിനുമുള്ള ഒരു നിർണായക വേദിയായി വർത്തിക്കുമെന്നു പത്രക്കുറിപ്പിൽ, ഇന്ത്യ ഗ്ലോബൽ ഫോറം പ്രസ്‌താവിച്ചു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവസരങ്ങളും വെല്ലുവിളികളും അവരെ കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വര്‍ഷത്തെ ഐജിഎഫ് ലണ്ടന്‍ നിര്‍ണായക സംഭവമായി സജ്ജീകരിച്ചതെന്ന് ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മനോജ് ലഡ്വ വ്യക്തമാക്കി.
ജിയോപൊളിറ്റിക്കല്‍ കാലാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഐജിഎഫ് ലണ്ടന്‍ നല്‍കുന്നുണ്ട്. ഐജിഎഫില്‍ 2030ലെ റോഡ്മാപ്പ് ഉള്‍പ്പെടെ ഭാവിയിലെ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ കോഴ്‌സ് പട്ടികപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. ലണ്ടനിലെയും വിന്‍ഡ്‌സറിലെയും 15 വേദികളിലായാണ് ഐജിഎഫ് നടക്കുന്നത്.