റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മേധാവി ക്രിസ്റ്റോഫ് ഡിലോയർ അന്തരിച്ചു

ആഗോള മാധ്യമ സ്വതന്ത്ര സംഘടനയായ റിപ്പോട്ടേഴ്സ് വിതൗട് ബോർഡേഴ്‌സിന്റെ ഡയറക്ടർ ഡയറക്ടർ ജനറൽ ക്രിസ്റ്റോഫ് ഡിലോയർ ( 53) അന്തരിച്ചു. 53 ആം വയസ്സിൽ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 12 വർഷമായി റിപ്പോട്ടേഴ്സ് വിതൗട് ബോർഡേഴ്‌സിന്റെ ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലും, ഫോറം ഓൺ ഇൻഫർമേഷൻ ആൻഡ് ഡെമോക്രസിയുടെ ആദ്യ പ്രസിഡന്റുമാണ്‌ ഡിലോയർ. ഫോറം ഓൺ ഇൻഫർമേഷൻ ആൻഡ് ഡെമോക്രസിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഡെലോയർ. ഭാര്യയും മകനുമടങ്ങുന്നതാണ് ഡെലോയറിന്റെ കുടുംബം.

2012 മുതൽ മാധ്യമ നിരീക്ഷകനെന്ന നിലയിൽ ഡിലോയർ ശ്രദ്ധേയനായിരുന്നു. വിവരങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവാദത്തിനും വാർത്തകളിലെ പൊതുജന വിശ്വാസം വളർത്തിയെടുക്കുന്നതിനും  ഡിലോയർ നിരന്തരമായി പോരാടിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ പ്രമുഖർ ഡെലോയറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡെലോയറിന്റെ ഹൃദയത്തിലായിരുന്നു പത്രപ്രവർത്തനം ഉണ്ടായിരുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോട്ടേഴ്സ് വിതൗട് ബോർഡേഴ്സ് എന്ന സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ആളാണ് ക്രിസ്റ്റോഫ് ഡിലോയർ. ഗസ്സയിൽ നടത്തിയ ഇടപെടലുകൾ ആണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിനെ ഏറ്റവും ഒടുവിൽ ശ്രദ്ധേയമാക്കിയത്.