ഒമാനിലെ വാഹന ഇന്ധന വില സ്ഥിരപ്പെടുത്തുന്നതടക്കം നിരവധി ഉത്തരവുകൾ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പുറപ്പെടുവിച്ചു. അൽ ബറക കൊട്ടാരത്തിൽ ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു സുൽത്താന്റെ ഉത്തരവ്. സർക്കാൻ ജീവനക്കാർക്ക് പ്രമോഷൻ നൽകൽ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ തുടങ്ങിയവയും ഉത്തരവിലുണ്ട്. വാഹന ഇന്ധന വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. പെട്രോൾ, ഡീസൽ എന്നീ വാഹന ഇന്ധനങ്ങളുടെ വില ഒക്ടോബറിലെ വിലയെക്കാൾ വർധിക്കാനും പാടില്ല. ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സർക്കാർ സർവിസിൽ 2011ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർ സീനിയോറിറ്റി ആനുകൂല്യങ്ങൾക്ക് യോഗ്യരായിരിക്കും. ഈ വിഭാത്തിൽപെട്ടവരുടെ പ്രമോഷൻ അടുത്ത വർഷം മുതൽ നടപ്പാവും. സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സ്ഥാപനങ്ങൾ വിലയിരുത്തലുകൾ നടത്തുന്നുവെന്ന് ഉറപ്പു വരുത്തണം.