രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച് ഫിലിപ്പൈൻസ്. വാനിൽ കടത്താൻ ശ്രമിച്ച ഫിലിപ്പീൻസ് 1.8 ടൺ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ ഫിലിപ്പീൻസ് നാഷണൽ പൊലീസ് ചൊവ്വാഴ്ച (ഏപ്രിൽ 16) നു പിടിച്ചെടുത്തതായി പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് അറിയിച്ചു, തിങ്കളാഴ്ച (ഏപ്രിൽ 15) മനിലയ്ക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ബതംഗാസ് പ്രവിശ്യയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് 230 മില്യൺ ഡോളർ വിലമതിക്കുന്ന അനധികൃത മയക്കുമരുന്ന് കണ്ടെത്തിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ സുപ്രധാന അദ്ധ്യായം ആയിരിക്കും ഇതെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
മയക്കുമരുന്നിന്റെ ഉറവിടം പോലീസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കുറഞ്ഞവിലയിൽ ലഭിക്കുന്നതും വളരെയധികം അഡിക്ഷനുള്ളതുമായ ക്രിസ്റ്റൽ മെത്ത്, ‘ഷാബു’ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഫിലിപ്പൈൻസിൽ ഇതുവരെ പിടികൂടിയ ഷാബുവിൻ്റെ ഏറ്റവും വലിയ ശേഖരം ആണിത്. അതെ സമയം പൊലീസ് വളരെ തന്ത്രപരമായാണ് ഓപ്പറേഷൻ നടത്തിയിട്ടുള്ളതെന്നും വെടിവയ്പ്പോ ആൾനാശമോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.