പുതുവത്സര ദിനത്തിൽ പ്രഖ്യാപനം; ഡെന്മാർക്കിന്റെ സ്വന്തം മാര്‍ഗ്രേത രാജ്ഞി അധികാരമൊഴിയുന്നു

സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രേത II. പുതുവത്സരവേളയില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 83 വയസ്സുകാരിയായ രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്. എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതല്‍ കാലം രാജ്ഞി പദവിയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷമാണ് അവർ പടിയിറങ്ങുന്നത്. ജനുവരി 14-ന് സ്ഥാനമൊഴിയുമെന്നും മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിന്‍ഗാമിയായി എത്തുമെന്നും മാര്‍ഗ്രേത II വ്യക്തമാക്കിയിട്ടുണ്ട്.

52 വർഷമായി ഡെന്മാർക്കിന്‍റെ രാജ്ഞിയായി മാർഗരറ്റ് തുടരുന്നു. ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. ഫെബ്രുവരിയിൽ രാജ്ഞി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ശസ്ത്രക്രിയക്ക് വിധേയമായി. ഇതേ തുടര്‍ന്നാണ് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ കാരണമായതും സ്ഥാനമൊഴിയാന്‍ തീരുമാനം എടുത്തതെന്നും രാജ്ഞി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത തലമുറയിലേക്ക് ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചു നല്‍കാനുള്ള സമയം അതിക്രമിച്ചതായും തനിക്ക് തോന്നുന്നുവെന്നും മാര്‍ഗ്രേത തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാര്‍ഗ്രേത II, ഡെന്മാര്‍ക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്. തുടര്‍ന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു.1940 ഏപ്രില്‍ 16-നാണ് മാര്‍ഗ്രേത II-ന്റെ ജനനം. ഡെന്മാര്‍ക്കിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിത്വങ്ങളില്‍ മുന്‍പന്തിയിലാണ് ഇവരുടെ സ്ഥാനം. ഭാഷാപണ്ഡിത, ഡിസൈനര്‍ എന്നീ നിലകളിലും ശ്രദ്ധേയ ആയിരുന്നു. മാര്‍ഗ്രേതയുടെ പുരാവസ്തു ഗവേഷണത്തോടുള്ള ഇഷ്ടവും വളരെ പേരുകേട്ടതാണ്. 83-കാരിയായ മാര്‍ഗ്രേത പലപ്പോഴും അകമ്പടിയില്ലാതെ കോപ്പന്‍ഹേഗന്‍ തെരുവുകളിലൂടെ സഞ്ചരിക്കുക പതിവായിരുന്നു.

സ്ത്രീകള്‍ക്ക് സിംഹാസനം അവകാശമാക്കുനുള്ള ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ 31-ആം വയസ്സില്‍ മാര്‍ഗ്രേതയുടെ പിതാവായ ഫ്രെഡറിക് ഒന്‍പതാമന്റെ പിന്‍ഗാമിയായാണ് 1953-ല്‍ ഡെന്മാര്‍ക്കിന്റെ രാജ്ഞി പദവി അലങ്കരിക്കുന്നത്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഹെന്റി ഡി ലാബോര്‍ഡ് ഡി മോണ്‍പെസാറ്റിനെ 1967-ല്‍ മാര്‍ഗ്രേത തന്റെ ജീവിത പങ്കാളിയാക്കി. കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരനും ജോക്കിം രാജകുമാരനുമാണ് മാര്‍ഗ്രേതയുടെ പുത്രന്മാര്‍.