ചെെനയില്‍ വീണ്ടും കൊറോണ; ബീജിംഗ് നഗരത്തില്‍ കടുത്ത നിയന്ത്രണം

ചെെനയില്‍ വീണ്ടും കോവിഡ് പകര്‍ന്ന് പിടിക്കുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ബീജിംഗ് നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം നഗരത്തിലെ കോൺഫറൻസുകളിൽ നേരിട്ട് പങ്കെടുത്ത വ്യക്തികളില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് .ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടർന്നുപിടിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്ജിങ് അധികൃതർ ഇതിനകം അടച്ചുപൂട്ടി. കോൺഫറൻസുകൾക്കും ഇവന്റുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫെബ്രുവരിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിന്റെ ആതിഥേയത്വം കൂടിയാണ് ഈ നഗരം.കോൺഫറൻസുകളും മറ്റും ഓണ്‍ലെെന്‍ വഴി നടത്തണം.പൊതുസ്ഥങ്ങളിലുള്ള പരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്നും ബീജിംഗ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വൈസ് ഡയറക്ടർ പാങ് സിൻഹുവോ വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.